മിനിമാസ്‌റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു.


ആരിക്കാടി: കുമ്പള ഗ്രാമ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ  ആരിക്കാടി കുന്നിൽ പികെ നഗർ റോഡ് ജംക്ഷൻ, ബന്നങ്കുളം ജംക്ഷൻ മിനിമാസ്‌റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ബി എ റഹ്‌മാൻ ആരിക്കാടി നിർവഹിച്ചു.

രാത്രിയെ പകലാക്കി മാറ്റിയ ജംക്ഷൻ ലൈറ്റ് ഉൽഘാടന ചടങ്ങിൽ സ്ത്രീകൾ ഉൾപ്പടെയുള്ള പ്രദേശ വാസികളുടെ സാന്നിധ്യം  ശ്രദ്ധേയമായിരുന്നു

സി എം ഹമീദ് മൂല, അബ്ദുല്ല ഹാജി ബന്നങ്കുളം, സി എം അന്തു മൂല,അബ്ബാസ് മടിക്കേരി,ദിനകര കുന്നിൽ,ഗോപാല കൃഷ്ണ,പി എ ഇബ്രാഹിം, മൊയ്‌ദീൻ ചെറിയകുന്നിൽ,ഹംസ ബന്നങ്കുളം, ഫാറൂഖ് ബന്നങ്കുളം,ഹർഷ കുമാർ, അബ്ബാസ്, വിജയകുമാർ, സച്ചിൻ കുമാർ,ഹനീഫ് വളയം,തുടങ്ങിയവർ സംബന്ധിച്ചു.പ്രദേശവാസികൾക്ക് വേണ്ടി ദിനകര കുന്നിലും, ഗോപാല കൃഷ്ണനും മെമ്പറിന് ഷാളണിയിച്ചു.

keyword:minimast,light,inaguration