മെമു ട്രെയിൻ, സമ്മർദ്ദം ശക്തം.
കുമ്പള: സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിലെല്ലാം നിലവിലുള്ള പാസഞ്ചർ ട്രെയിനുകൾ മെമു ആയി മാറ്റുകയും പുതുതായി  മെമു  സർവീസുകൾ ആരംഭിക്കുകയും ചെയ്തെങ്കിലും കാസർഗോഡ് ഈ സൗകര്യം ലഭ്യമാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തം. കോവിഡ്  ഇളവുകൾ വന്നതോടെ വിദ്യാർഥികൾ അടക്കമുള്ള നിരവധി പേരാണ് യാത്രാ സൗകര്യം ഇല്ലാതെ ദുരിതത്തിലായത്.

കണ്ണൂർ മംഗളൂരു മെമു  സർവീസ് ആരംഭിക്കാമെന്ന്  റെയിൽവേ മന്ത്രി അടക്കമുള്ള വർഷങ്ങൾക്കുമുമ്പേ വാഗ്ദാനം നൽകിയിരുന്നതാണ്. സർക്കാർ നിർദ്ദേശത്തിന് കാത്തിരിക്കുകയാണെന്ന്  റെയിൽവേ മന്ത്രാലയം പറയുന്നുത്.

ജില്ലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവമാണ് കാസർഗോഡ് വിദ്യാർത്ഥികൾ മംഗളൂരുവിലെ ആശ്രയിക്കുന്നത്. ഒപ്പം ചികിത്സയ്ക്കും. ദിവസേന ആയിരക്കണക്കിന് വിദ്യാർത്ഥികളും, രോഗികളും മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്കും,  വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും  പോകുന്നത്. ട്രെയിൻ യാത്രാ സൗകര്യം ഇല്ലാത്തതിനാൽ പലരും സ്വകാര്യ ബസ് യാത്രയാണ് ആശ്രയം. ഇതാകട്ടെ ചെലവ് കൂടുതലും.

വടക്കൻ മലബാറിനെ  റെയിൽവേ തുടർച്ചയായി അവഗണിക്കുന്നതിൽ കുമ്പള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് നേരത്തെ വാഗ്ദാനം ചെയ്ത പുതിയ മംഗളൂരു- കണ്ണൂർ മെമു സർവീസ് എത്രയും പെട്ടെന്ന് തുടങ്ങണമെന്നും പ്രസിഡണ്ട് നിസാർ പെർവാഡ്  ആവശ്യപ്പെട്ടു.

keyword:memu,passanger,train