കല്ലുമ്മക്കായയിൽ തിളങ്ങി ചെമ്പരിക്ക ബീച്ച്.മേൽപറമ്പ്: കണ്ണൂർ ജില്ലക്കാരുടെ പ്രിയ  ഭക്ഷണങ്ങളിലൊന്നാണ് കല്ലുമ്മക്കായ. അത് വറുത്തെടുത്താലും, പൊരിച്ചെടുത്തലും, എണ്ണക്കടി ഉണ്ടാക്കിയാലും അതിന്റെ സ്വാദ് വേറെ ലെവലാണ്. രുചിച്ചു നോക്കാൻ കാസറഗോഡ് ജില്ലയിലും ഒരിടമുണ്ട് പേര് കേട്ട ചെമ്പരിക്ക ബീച്ച്. വിനോദസഞ്ചാരമേഖലയിൽ ജില്ലയിലെ കടലോരങ്ങളിൽ ഏറെ  ആകർഷകമായ ഒരിടമാണ് ചെമ്പരിക്ക ബീച്ച്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ചെമ്പരിക്ക ബീച്ച് മാറിക്കഴിഞ്ഞിരിക്കുന്നു.

കടലിന് നടുവിലെ കൂറ്റൻ  കരിങ്കല്ലുകളാണ് ഇവിടത്തെ പ്രധാന ആകർഷക കേന്ദ്രം. നിരപ്പായി കിടക്കുന്ന  കടൽതീരം കുട്ടികൾക്ക്‌ തിരമാലകൾകൊപ്പം കളിക്കാനും മറ്റും ഉപകാരപ്പെടുന്നു. നൂറുകണക്കിന് സഞ്ചാരികളാണ് കുടുംബസമേതം ദിവസേന ഇവിടെ എത്തുന്നത്. സൂര്യാസ്തമന ഭംഗി ആസ്വദിച്ച്  രാത്രി വൈകുവോളം വിനോദസഞ്ചാരികൾ ഇവിടെ സമയം ചിലവഴിക്കുന്നു. 

മേൽപ്പറമ്പിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്പരിക്ക ബീച്ചിലെത്താം .ബീച്ചിലെത്തുന്നവർക്ക് നിരവധി ഭക്ഷണശാലകളും മറ്റും ഒരുക്കി  നാട്ടുകാർ ബീച്ചിനെ സൗന്ദര്യവത്കരിച്ചിട്ടുണ്ട്. ബേക്കൽ ബീച്ചിനടുത്തുള്ള പ്രദേശമെന്ന നിലയിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ സർക്കാർ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പറമ്പ് -ചെമ്പരിക്ക റോഡ് നവീകരിച്ചിരുന്നു. ഏറെ ടൂറിസം വികസനത്തിന് സാധ്യതയുള്ളതും, സർക്കാർ പരിഗണനയിലു  ള്ളതുമായ ബീച്ചാണ് ചെമ്പിരിക്ക.


keyword:melparambu,beach,tourism