സൗജന്യ അസ്ഥിരോഗ പരിശോധനാ ക്യാമ്പും,മരുന്ന് വിതരണവും നടത്തി.ഉപ്പള : ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പച്ചമ്പളയുടെ ആഭിമുഖ്യത്തിൽ കുമ്പള ഡോക്ടെർസ് ഹോസ്പിറ്റലിന്റെ  സഹകരണത്തോടെ സൗജന്യ അസ്ഥിരോഗ പരിശോധനാ ക്യാമ്പും, മരുന്ന് വിതരണവും നടത്തി. ക്യാമ്പ് നൂറുകണക്കിന് രോഗികൾക്ക് അനുഗ്രഹമായി. 

ക്യാമ്പ് മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിഷാനാ ഷബീർ ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രതിസന്ധിക്കിടയിലും ഇത്തരത്തിൽ മെഡിക്കൽ ക്യാമ്പ് നടത്താൻ മുന്നോട്ടുവന്ന ക്ലബ്ബ് ഭാരവാഹികളെയും, ഹോസ്പിറ്റൽ മാനേജ്മെൻറ്നെയും റിഷാനാ ഷബീർ അഭിനന്ദിച്ചു. ചടങ്ങിൽ ക്ലബ്‌ പ്രസിഡണ്ട്‌ മാമു ദർബാർ അധ്യക്ഷത വഹിച്ചു.ഡോക്ടെർസ് ഹോസ്പിറ്റൽ അസ്ഥി രോഗ വിദഗ്ധൻ ഡോക്ടർ പ്രശാന്ത് എസ് രോഗികളെ പരിശോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ, ലത്തീഫ്  സ്വപ്നക്കൂട്,മിഥുൻ എ  നായർ,അസർ മുഹമ്മദ്, ഡീസൻ ഡിസൂസ, ക്ലബ്ബ് ഭാരവാഹികളായ ലത്തീഫ് കെ എ, റിയാസ്, ആരിഫ്, ഖലീൽ, ഫൈസൽ, ഫൈറൂസ്, സത്താർ, ഫാറൂഖ്, ജാബിർ, അൻസാർ, ഷബീർ, സിദ്ദീഖ്, ശരീഫ് ഹോസ്പിറ്റൽ നഴ്സിംഗ് സ്റ്റാഫ്, പാരാമെഡിക്കൽ സ്റ്റാഫ്‌ എന്നിവർ നേതൃത്വം നൽകി. ക്ലബ്‌ സെക്രട്ടറി അദ്ദു ശാന്തി സ്വാഗതം പറഞ്ഞു.

keyword:free,medical,camp,doctors,hospital