കേരളത്തിൽ ഹൈടെക് അറവുശാലകൾക്ക് പദ്ധതി.കണ്ണൂർ: കർണാടക ഉൾപ്പെടെ അതിർത്തി സംസ്ഥാനങ്ങളിൽ അറവു ശാലകൾക്ക്‌  നിയന്ത്രണം വന്നതോടെ കേരളത്തിൽ  മാംസ സംസ്കരണ യൂണിറ്റുകൾക്ക്‌  സാധ്യതയേറുന്നു. അഭ്യന്തര ആവശ്യങ്ങൾക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും, ചൈന, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും  സംസ്കരിച്ച മാംസം കയറ്റുമതി ചെയ്യാൻ ഇത് അവസരമൊരുക്കും. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ മാംസ ഉപയോഗം 10മടങ്ങാണ് വർദ്ദിച്ചത്. ഏകദേശം 12 ലക്ഷത്തിലധികം മാടുകളെയാണ് കേരളത്തിൽ ഒരു വർഷം അറക്കുന്നത്.

കിഫ്ബിയുടെ നൂറുകോടി രൂപ സഹായത്തോടെ കേരളത്തിൽ ഹൈടെക് അറവുശാല പദ്ധതി തയ്യാറാക്കി ഒരുക്കിയാണ്. കോഴിക്കോട് പാലക്കാട് കണ്ണൂർ എന്നിവിടങ്ങളിലാണ് പ്ലാന്റ്  വരുന്നത്. ഏപ്രിലിൽ  ആദ്യത്തെ അറവുശാല തിരുവനന്തപുരത്ത് തുടങ്ങും.

ഹൈടെക് അറവു  ശാലകൾ സ്ഥാപിക്കാൻ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കിഫ്ബിക്ക്  സമർപ്പിക്കണം. അംഗീകാരം ലഭിച്ചാൽ നിയമപരമായ അനുമതി തേടണം. ചുരുങ്ങിയ ചെലവിൽ തന്നെ തദ്ദേശസ്ഥാപനങ്ങൾക്ക് അറവുശാലകൾ തുടങ്ങാനാവും.keyword:meat,kerala