എംസി ഖമറുദ്ദീന് ജയിൽ മോചിതനാകാൻ 34 കേസുകളിൽകൂടി ജാമ്യം കിട്ടണം.കണ്ണൂർ: ഫാഷൻഗോൾഡ് നിക്ഷേപതട്ടിപ്പിൽ  പ്രതിയായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എം സി ഖമറുദ്ദീൻ  എംഎൽഎയ്ക്ക് പുറത്തിറങ്ങണമെങ്കിൽ ഇനി 34 കേസുകളിൽ കൂടി ജാമ്യം കിട്ടണം. ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ 20,കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 13, തലശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഒന്ന് എന്നിങ്ങനെയാണ് ജാമ്യം കിട്ടാൻ ബാക്കിയായ കേസുകളുടെ കണക്ക്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ  കണക്കനുസരിച്ച് 155 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 144 എണ്ണത്തിലാണ് റിമാൻഡ് രേഖപ്പെടുത്തിയത്. മൂന്നെണ്ണത്തിൽ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.keyword:mc,khamarudheen,case