പള്ളി, മദ്രസ്സാ പരിസരം ശുചീകരിച്ചു കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥികൾ.മൊഗ്രാൽ: കോവിഡ് കാലത്ത് അടച്ചിട്ട മൊഗ്രാൽ നൂറുൽ ഹുദാ മദ്രസാ പരിസരവും, മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് പരിസരവും ശുചീകരിച്ച്‌  കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥികൾ മാതൃകയായി. 

കംപൽസറി സോഷ്യൽ സർവീസിന്റ ഭാഗമായാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളായ മുനവ്വർ പി, അലിഅക്ബർ, ഹുദൈഫ, പി കെ മുനവ്വർ, മുഹമ്മദ്, സിനാൻ കെ കെ, സാബിത്ത്, സ്വാലിഹ് നിസാർ, ഇഷാഹത്ത്, അജ്‌സൽ എന്നിവർ നേതൃത്വം നൽകി. 

വാഫി സിലബസ് പ്രകാരംപഠന കാലയളവിൽ 192 മണിക്കൂർ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നാണ് ചട്ടം.


keyword:masjid,cleaning