ടൂറിസം പദ്ധതി :ബഡ്ജറ്റിൽ മഞ്ചേശ്വരത്തിന് പ്രതീക്ഷ.



മഞ്ചേശ്വരം:കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി  കാസർകോട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് നൽകിയ പദ്ധതികളിൽ മഞ്ചേശ്വരം മണ്ഡലത്തിലെ 3 പദ്ധതികളും.  

കുമ്പളയിലും, കിദൂരിലും 2.74കോടി  മുതൽമുടക്കിൽ ഗ്രാമീണ ടൂറിസം പദ്ധതികൾക്ക് അംഗീകാരം ലഭിച്ചപ്പോൾ, പൊസഡിഗുംപെ ടൂറിസം പദ്ധതി ഫെബ്രുവരിയിൽ ഉൽഘടനത്തിനും വഴിയൊരുങ്ങി. 

മലമുകളിൽ മഞ്ഞുവീഴുന്ന കാഴ്ചകലൊരുക്കുന്ന  പൊസഡിഗുംപെ  മലനിരകളെ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് ഭാഗമായാണ് പദ്ധതി. ഇതൊരു കന്നഡ  ഗ്രാമത്തിൻറെ അന്തരീക്ഷം അനുഭവിച്ചറിയാൻ പദ്ധതി അവസരമൊരുക്കും.മഞ്ഞംപൊതികുന്ന്, റാണിപുരം മലനിരകൾക്കൊപ്പം ജില്ലയിലെ പ്രധാന ആകർഷണമായി പൈവളിഗെ  ഗ്രാമത്തിലെ പൊസഡിഗുംപെ മാറും.

അതിനിടെ മഞ്ചേശ്വരം മണ്ഡലത്തിലെ ബീച്ച് ടൂറിസം പദ്ധതികൾക്ക്‌ അംഗീകാരം നൽകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുമുണ്ട്.






keyword:manjeshwar,tourism