മഞ്ചേശ്വരം പഞ്ചായത്ത്: ആരോപണ -പ്രത്യാരോപണങ്ങൾ തുടരുന്നു.മഞ്ചേശ്വരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ ഇടങ്ങളിലുണ്ടായ "സാമ്പാർ'' മുന്നണിയെ  ചൊല്ലിയുള്ള ആരോപണ - പ്രത്യാരോപണങ്ങൾ തുടരുകയാണ്. മഞ്ചേശ്വരത്തെ ചൊല്ലിയാണ്  രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഏറെ  ആരോപണം ഉയരുന്നത്.

യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് മഞ്ചേശ്വരത്ത് സ്വതന്ത്ര അംഗം പ്രസിഡണ്ടായത്. ആർക്കും കേവല ഭൂരിപക്ഷം  ലഭിക്കാത്ത അവസ്ഥയിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 21 വാർഡുകളിൽ കേവലം എട്ടു സീറ്റ് നിലനിർത്താനെ  യുഡിഎഫിന് കഴിഞ്ഞുള്ളൂ. ബിജെപി 6 സീറ്റുകൾ നേടിയപ്പോൾ ഒന്നുമില്ലാതിരുന്ന എൽഡിഎഫ് 2 സ്വതന്ത്രര  ടക്കം നാലു സീറ്റുകൾ നേടിയത് ശ്രദ്ധേയമാണ്. ഒരു സ്വാതന്ത്ര അംഗം  വിജയിച്ചപ്പോൾ രണ്ട് വാർഡുകൾ  എസ്ഡിപിഐ നേടി.

തിരഞ്ഞെടുപ്പിനുശേഷം സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച സ്വതന്ത്ര അംഗം ബിജെപിയുടെയും, മറ്റ് രണ്ട് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ പ്രസിഡണ്ടാകുകയും  ചെയ്തു. യുഡിഎഫിനാകട്ടെ ഒരു സ്വതന്ത്ര അംഗത്തെ മാത്രമേ ഒപ്പം നിർത്താൻ കഴിഞ്ഞുള്ളൂ. എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അതേസമയം വൈസ്  പ്രസിഡൻറ് സ്ഥാനം യുഡിഎഫ് ന് ലഭിക്കുകയും ചെയ്തു. ഇത് നേതൃത്വത്തിന്റെ  വീഴ്ചയായി യുഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

മഞ്ചേശ്വരത്ത്  സിപിഐ എം-ബിജെപി -എസ്ഡിപിഐ സാമ്പാർ മുന്നണി ഉണ്ടാക്കിയതെന്ന് മുസ്‌ലിംലീഗ് ആരോപിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മതേതരത്വം പ്രസംഗിക്കുകയും,  പ്രവർത്തനത്തിലൂടെ വർഗീയ  സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്ന സമീപനമാണ് സിപിഐഎമ്മിന്റെ തെന്ന് മുസ്ലിംലീഗ് കുറ്റപ്പെടുത്തുന്നു. ഈ കാപട്യം നിയമസഭാ തിരഞ്ഞെടുപ്പിൽ തുറന്നുകാട്ടാനാണ് യുഡിഎഫ്  നേതൃത്വത്തിന്റെ  തീരുമാനം.

അതേസമയം പരാജയത്തിന്റെ ജാള്യത   മറച്ചുവെക്കാനാണ് മുസ്ലിം ലീഗ് എസ്ഡിപിഐക്കെ തിരെ കുതിര കയറുന്നതെന്ന് എസ്ഡി പിഐ   നേതാക്കൾ ആരോപിച്ചു.
keyword:manjeshwar,panjaayath,election