മഞ്ചേശ്വരം മുസ്ലിം ലീഗ് സ്ഥാനാർഥി: മണ്ഡലത്തിന്റെ അകത്ത് നിന്നോ പുറത്ത് നിന്നോ...?മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗിൻറെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വരുന്ന പേരു കളുടെ എണ്ണം കൂടുന്നു. മണ്ഡലത്തിൽ നിന്നുള്ളവർ തന്നെ വേണോ, പുറത്ത് നിന്നുള്ളവർ  വേണോ എന്നതാണ് പാർട്ടി പ്രവർത്തകർക്കിടയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതും.

നിലവിൽ ഇതുവരെ 5 നേതാക്കളുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. മണ്ഡലത്തിൽ നിന്നുള്ള മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ കെ എം അഷ്റഫ്, മുസ്ലിംലീഗ് ജില്ലാ ജോയിൻ സെക്രട്ടറി വി പി  അബ്ദുൽ ഖാദർ ഹാജി എന്നിവരെയും, മണ്ഡലത്തിൽ നിന്ന് പുറത്ത് നിന്ന് പരിഗണിക്കുന്നവരിൽ കാസറഗോഡ് എംഎൽ എ എൻ എ നെല്ലിക്കുന്ന്, മുസ്ലിം ലീഗ് ജില്ലാ  ട്രഷറർ കല്ലട്ര മാഹിൻ ഹാജി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ എ ജി സി ബഷീർ എന്നിവരുടേതാണ്.

അതിനിടെ എം സി കമറുദ്ദീനെ  അനുകൂലിക്കുന്ന ലീഗ് പ്രവർത്തകരും, നേതാക്കളും ഖമറുദ്ദീന്  ഒരവസരം കൂടി നൽകണമെന്ന് വാദിക്കുന്നുണ്ട്.ഖമറുദ്ദീൻ എപ്പോൾ ജോയിൻ മോചിതനാകുമെന്ന് ആർക്കും നിശ്ചയമില്ല. 125 ഓളം കേസുകളിൽ ചുരുക്കം  ചില കേസുകളിൽ മാത്രമാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മുഴുവൻ കേസുകളിലും  ജാമ്യം കിട്ടാൻ  വൈകിയേക്കുമെന്നും സൂചനയുണ്ട്. അങ്ങിനെ വന്നാൽ ഖമറുദ്ദീനെ മാത്രം പരിഗണിക്കാൻ സാധ്യത കുറവാണ്. മാത്രവുമല്ല വിവിധ കേസുകളിൽപെട്ട മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനും, കെ എം ഷാജി എംഎൽഎ യ്ക്കും ഈ പ്രാവശ്യം മത്സരിക്കാൻ അവസരം നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് നേതൃത്വം.

അതിനിടെ വനിതാ ലീഗും സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ ലഭിക്കുകയാണെങ്കിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം ഫരീദാ-സക്കീറിനെ  പരിഗണിക്കണമെന്നാണ് ആവശ്യം.
keyword:manjeshwar,candidates