ബംഗാളിൽ മമതയുടെ നില പരുങ്ങലിൽ

കൊൽക്കത്ത. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ബംഗാളിൽ  മുഖ്യമന്ത്രി മമതാ ബാനർജിക്ക്‌ പ്രഹരമേകി ഒരു മന്ത്രി കൂടി  രാജിവെച്ചു. വനം മന്ത്രി റജീബ് ബാനർജിയാണ് വെള്ളിയാഴ്ച രാജി  നൽകിയത്. പാർട്ടി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബംഗാളിൽ തൃണമൂൽ  കോൺഗ്രസിൻറെ നില പരുങ്ങലിലാക്കി.

നേരത്തെ മമതാ ബാനർജി മന്ത്രിസഭയിൽനിന്ന് ഗതാഗത മന്ത്രിയായിരുന്ന സുവേന്ദു അധികാരി, സ്പോർട്സ് യുവജന ക്ഷേമ മന്ത്രി ലക്ഷ്മി രത്തൻ  എന്നിവർ നേരത്തെ  രാജിവച്ചിരുന്നു.അതിനിടെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചു  ഒരു എംഎൽഎ യെ  ഇന്നലെ മമതാ ബാനർജി പാർട്ടിയിൽ നിന്ന്  പുറത്താക്കുകയും ചെയ്തു.