മതസ്വാതന്ത്ര്യത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം --മദ്രാസ് ഹൈക്കോടതി.ചെന്നൈ: മതസ്വാതന്ത്ര്യത്തെക്കാൾ ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്ന്  മദ്രാസ് ഹൈക്കോടതി. മതപരമായ ചടങ്ങുകൾ പൊതുതാത്പര്യത്തിനും, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും ആശ്രയിച്ചായിരിക്കണമെന്ന്   ചീഫ് ജസ്റ്റിസ് സഞ്ജീവ് ബാനർജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

കോവിഡ് പോലുള്ള മഹാമാരി നിയന്ത്രിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ  കോടതിക്ക് ഇടപെടാനാവില്ല. ശ്രീരംഗം ക്ഷേത്രത്തിൽ ഉത്സവങ്ങളും, ചടങ്ങുകളും നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കോവിഡ്  മാനദണ്ഡം പാലിച്ചു ഉത്സവങ്ങളും. ചടങ്ങുകളും  നടത്താനാകുമോയെന്ന്  സാധ്യത പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് സർക്കാറിനോട് നിർദേശിച്ചു.


keyword:living,priority,madras,highcourt