ലൈഫ് മിഷൻ സി ബി ഐ അന്വേഷണം: ഇടതുമുന്നണിയുടെ തുടർഭരണ സാധ്യതകൾക്ക്‌ മങ്ങലേറ്റു.കൊച്ചി:കേരളത്തിലെ പ്രളയ ബാധിതർക്ക് വീടുകളും, ആശുപത്രിയും  പണിയാൻ വേണ്ടി റെഡ് ക്രോസ്  സംഘടനയായ യു എ ഇ റെഡ് ക്രസന്റ്  സംസ്ഥാന സർക്കാരിന് നൽകിയ സംഭാവന മറ്റ് ചിലരുടെ  അക്കൗണ്ടിൽ എത്തിയ മറിമായമാണ് ലൈഫ്  പദ്ധതിയിലെ ക്രമക്കേടെന്ന്  ബലപ്പെട്ടു.

പദ്ധതി  ധാരണാപത്രത്തിൽ കക്ഷിയല്ലാത്തവർ കരാറിലേർപ്പെട്ടതും,കോഴയും പാരിതോഷികവും  നൽകിയെന്ന്  കരാർ കമ്പനി ഉടമ വെളിപ്പെടുത്തിയതതും  കേസിൽ പ്രഥമദൃഷ്ട്യാ കള്ളക്കളി വെളിപ്പെടുത്തുന്നതായി  ഹൈക്കോടതി വിലയിരുത്തി.

ലൈഫ് മിഷൻ ഉദ്യോഗസ്ഥരും, കൂട്ടാളി കളും, കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒത്തുകളിച്ചപ്പോൾ  വിദേശഫണ്ട്  അപരിചിതരുടെ കയ്യിലെത്തി. കരാറിൽനിന്ന് സർക്കാർ ഏജൻസി മാറി നിന്നതോടെ സർക്കാർ ഭൂമിയിൽ നടക്കുന്ന നിർമ്മാണത്തിന്റെ  ചിലവും, നടപടിക്രമങ്ങളും ഒന്നുമല്ലാതെയായിയെന്ന്   ഹൈക്കോടതി നിരീക്ഷിച്ചതോടെ ലൈഫ് മിഷൻ പദ്ധതിയിലെ  ക്രമക്കേട് സി ബി ഐ  തന്നെ  അന്വേഷണം തുടരട്ടെ എന്ന നിലപാടിലേക്കെത്തുകയായിരുന്നു. ഇത് സർക്കാരിന് വലിയ തിരിച്ചടിയാവുകയും ചെയ്തു. 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം അടുത്ത നിയമസഭാതിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും, ഇടത് മുന്നണിക്ക്‌  തുടർഭരണ  സാധ്യതകളുണ്ടെന്നുമുള്ള എൽഡിഎഫ് പ്രചാരണത്തിന് ലൈഫ് മിഷൻ സി ബി ഐ അന്വേഷണം തിരിച്ചടിയായി. പ്രതിപക്ഷത്തിനാകട്ടെ  സർക്കാരിനെതിരെയുള്ള  ആയുധമാവുകയും ചെയ്തു. ഈ വിഷയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരെ  നീട്ടിക്കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അതേ സമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകാനായിരിക്കും ഇടതുമുന്നണി ശ്രമിക്കുകയെന്നും അറിയുന്നു.keyword:life,mission,programme