ലൈഫ് മിഷനിൽ സിബിഐ: കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീംകോടതി.ന്യൂഡൽഹി:പാവപ്പെട്ടവരുടെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ്മിഷൻ കേസിൽ സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെയും. സിബി ഐ യുടെയും മറുപടി തേടി. കേസ് നാലാഴ്ചകൾക്ക് ശേഷം പരിഗണിക്കും.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം സർക്കാർ പദ്ധതികൾക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് ലൈഫ് മിഷൻ സിഇഒ യ്ക്ക് വേണ്ടി അഭിഭാഷകർ വാദിച്ചു. സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിൻറെ അനുമതിയോ,  ഹൈക്കോടതിയുടെ ഉത്തരവോ ആവശ്യമാണ്. അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ  പേരിൽ രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് എതിർഭാഗം ഉദ്ദേശിക്കുന്നത്. അഴിമതിയുണ്ടെങ്കിൽ വിജിലൻസ് അന്വേഷിക്കും, വഞ്ചനയുണ്ടെങ്കിൽ പോലീസ് അന്വേഷിക്കും. ഇത് സി ബിഐ  ഇടപെടേണ്ട വിഷയമല്ലെന്നും അഭിഭാഷകൻ വാദിച്ചു.

keywrd:life,mission,cbi