തൊഴിൽ നിയമങ്ങളിൽ മാറ്റത്തിനൊരുങ്ങി കേന്ദ്രം: എതിർപ്പുമായി സംഘടനകൾ.ന്യൂഡൽഹി:പാർലമെൻറ് പാസാക്കിയ വ്യവസായ ബന്ധം, സാമൂഹികസുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം എന്നീ നിയമസംഹിതകളുടെ ചട്ടങ്ങൾ ഈ മാസം അവസാനത്തോടെ കേന്ദ്രം പുറത്തിറക്കും. ഇതോടെ നിയമങ്ങൾ നേരത്തെ പ്രഖ്യാപിച്ചത് പോലെ  ഏപ്രിൽ ഒന്നിന് മുമ്പ് തന്നെ പ്രാബല്യത്തിൽ ആക്കാനുള്ള സാധ്യതയേറി.

വിവിധ നിയമങ്ങൾ ഇല്ലാതാക്കിയും,  ക്രോഡീകരിച്ചുമാണ് 4 സമഗ്ര നിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്.  തൊഴിൽ രംഗത്ത് സമഗ്ര മാറ്റങ്ങൾക്ക് വഴിവെക്കുന്ന നിയമ പരിഷ്ക്കരണങ്ങൾ  പ്രബല തൊഴിലാളി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് നടപ്പാക്കുന്നത്.

keyword :labour,act,india,govt