വ്യാപാരികൾക്കും ഇനി കേരളത്തിൽ രാഷ്ട്രീയ പാർട്ടി.കോഴിക്കോട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. സംസ്ഥാനത്തെ കർഷക സംഘടനകളുമായി കൈകോർത്താണ്  രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയെന്ന് സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ അറിയിച്ചു.

കേരളത്തിൽ വ്യാപാരികൾക്ക് പത്തര ലക്ഷത്തോളം അംഗങ്ങളുണ്ട്. ഒരു ലക്ഷം പേരെ അണിനിരത്തി കോഴിക്കോട് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും.നിലവിലെ  മുന്നണികളോട് സമദൂര നിലപാട് സ്വീകരിക്കുമെന്നും നസറുദ്ദീൻ അറിയിച്ചു.

keyword:kvves,political,party