കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ യോഗം ചേർന്നു ചെയർമാന്മാരെ തിരഞ്ഞെടുത്തു.
വികസനം, വിദ്യാഭ്യാസം-ആരോഗ്യം, ക്ഷേമം സ്ഥിരം സമിതി അധ്യക്ഷൻമാരെയാണ് തെരഞ്ഞെടുത്തത്.ബിജെപി അംഗം പുഷ്പലത (വികസനം)മറ്റൊരു അംഗം പ്രേമലത (ആരോഗ്യം -വിദ്യാഭ്യാസം),സിപിഐ എമ്മിലെ കൊഗ്ഗു (ക്ഷേമം )എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഒരാഴ്ച്ച മുൻപ് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരെഞ്ഞെടുപ്പ് വലിയ വിവാദം സ്രഷ്ടിച്ചിരുന്നു. സി പി ഐ എം -ബിജെപി ധാരണയെന്നാരോപിച്ച് യു ഡി എഫ് പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
keyword:kumbla,standing,committy,chairman