കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ പരിശീലനംകുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ പരിശീലനം സി.എച്ച്.സിയിൽ വെച്ച് നടത്തി.

കോവിഡ് പ്രതിരോധം,സ്രവപരിശോധന,പൾസ് പോളിയോ,വാർഡ്ശുചിത്വ സമിതി,പാലിയേറ്റീവ്,രോഗപ്രതിരോധപ്രവർത്തനം,ഫണ്ട് വിനിയോഗം,മറ്റു ആരോഗ്യ പരിപാടികൾ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.

കുമ്പള ഹെൽത്ത് ബ്ലോക്കിലെ 7 പഞ്ചായത്തുകളിൽ കുമ്പള, ബെള്ളൂർ ഗ്രാമപഞ്ചായത്തുകളിലെ പരിശീലനം പൂർത്തിയായി. കുമ്പഡാജെ,ബദിയഡുക്ക,എൺമകജെ,പുത്തിഗെ,മധൂർ ഗ്രാമപഞ്ചായത്തുകളിൽ ജനുവരി15 മുമ്പ് പരിശീലനം പൂർത്തിയാക്കും.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നാസർമൊഗ്രാൽ അദ്ധ്യക്ഷം വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ:കെ.ദിവാകരറൈ,ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ബി.അഷ്റഫ്,പി.എച്ച്.എൻ സൂപ്പർവൈസർ ജൈനമ്മ തോമസ് എന്നിവർ ക്ലാസ്സെടുത്തു.

ഹെൽത്ത് ഇൻസ്പെക്ടർ കുര്യാക്കോസ് ഈപ്പൻ സ്വാഗതം പറഞ്ഞു.ഗ്രാമപബായത്ത് മെമ്പർമാരായ അൻവർ ഹുസൈൻ,ബിഎ. അബ്ദുൾഹിമാൻ,ആയിഷത്ത് നസീമ,മോഹന.കെ.,പുഷ്പലത കാജൂർ,രവിരാജ്, ആയിഷത്ത് റസിയ .പി.കെ, പ്രേമലത എസ്,സുലോചന .പി,ശോഭ എസ്,അജയ്.എം.,കൊഗഗു,സിഎം. മുഹമ്മദ്, അബ്ദുൽ റിയാസ്, കൗലത്ത്ബീബി,സബൂറ.എം,വിവേകാനന്ദഷെട്ടി,വിദ്യ എൻ പൈ,പ്രേമാവതി എന്നിവർ സംബന്ധിച്ചു.ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ശാരദ നന്ദിയും പറഞ്ഞു.keyword:kumbla,panchayath,health