കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി.

 


കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ യു ഡി എഫ് മത- തീവ്രവാദി സംഘടനകളെ കൂട്ടുപിടിചെന്ന്  ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

മുസ്ലിം ലീഗിനെതിരെ മത്സരിച്ച് ജയിച്ച സ്വാതന്ത്രയെയും, എസ് ഡി പി ഐ യും കൂട്ടുപിടിച്ചാണ് കുമ്പളയിൽ മുസ്ലിം ലീഗ് അധികാരത്തിൽ വന്നത്. മതേതരത്വത്തെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്ന യുഡിഎഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

യു ഡി എഫ് ന്റെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചരണായുധമാകുമെന്ന്  ബിജെപി പറഞ്ഞു.

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുധാകര കാമത്ത് അധ്യക്ഷതവഹിച്ചു. മുരളീധര യാദവ്ര, രമേശ് ഭട്ട്,   കെ വിനോദൻ, സുജിത്ത് റൈ, ജിതേഷ്,  വിവേകാനന്ദ ഷെട്ടി  എന്നിവർ പ്രസംഗിച്ചു.
keyword:kumbla,panchayath,bjp