കുമ്പള പഞ്ചായത്ത് ഭരണ സമിതിക്ക് തിരിച്ചടി :സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി ജെ പി ക്കും,സി പി എമ്മിനും ജയം.കുമ്പള :കുമ്പള ഗ്രാമ പഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യൂ ഡി എഫിന് തിരിച്ചടി.വികസനം ,ആരോഗ്യം ,വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക്  ബി ജെ പി അംഗങ്ങളും ,ക്ഷേമ കാര്യത്തിലേക്ക്  സി പി എം അംഗവും തിരഞ്ഞെടുക്കപ്പെട്ടു.12 നെതിരെ 11 വോട്ടുകൾ നേടിയാണ് ബി ജെ പി ,സി പി എം നേടിയത്.

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബി ജെ പി യും സി പി എമ്മും രഹസ്യ സഖ്യം ഉണ്ടാക്കിയതായി യൂ ഡി എഫ് ആരോപിക്കുന്നുണ്ട്.അതേ സമയം കൊപ്പളം  സ്വാതന്ത്ര അംഗം ഖൗലത്ത് ബീവിയും എസ്  ഡി പി ഐ അംഗം അൻവർ ഹുസൈനും യൂ ഡി എഫിന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തത്.