കാസർകോട് ജില്ലാ സഹകരണാശുപത്രിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാംപ് 28ന്കുമ്പള: കുമ്പള ജില്ലാ സഹകരണാശുപത്രി പുതിയ കെട്ടിടത്തിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുമെന്ന് ആശുപത്രി ഭരണ സമിതി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളത്തിൽ അറിയിച്ചു. ജനുവരി 28 വ്യാഴാഴ്ച്ച രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്  ഒന്നുവരെ കുമ്പള സഹകരണാശുപത്രിയിൽ വച്ചാണ് മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക. ഡോ: മുഹമ്മദ് ഷരീഫ് .വി (ജനറൽ ഫിസിഷ്യൻ ), ഡോ: അഹമ്മദ് റഷീദ് (ശിശു രോഗവിദഗ്ധൻ ), ഡോ:  സന്ദീപ് കെ. ആർ ഭട്ട് ( എല്ലു രോഗവിദഗ്ധൻ ), ഡോ. മുബീന ബീഗം (പ്രസവ സ്ത്രീ രോഗ വിദഗ്ധ ),ഡോ: സന്ദിപ് കെ.കെ. (ജനറൽ ലാപ്രോസ് കോപിക് സർജൻ ), ഡോ: സാവിത്രി എസ്. രാജ് (ചർമ്മ രോഗ വിദഗ്ധ ) എന്നി വിഭാഗങ്ങളിലുള്ള പ്രമുഖ ഡോക്ടർമാർ ക്യാംപിൽ രോഗികളെ പരിശോധിക്കും. 1990 ൽ വാടക കെട്ടിടത്തിൽ ഇരുപത് രോഗികളെ കിടത്തി ചികിത്സയിൽ ആരംഭിച്ച ജില്ലാ സഹകരണാശുപത്രി ഇന്ന് കുമ്പളയിലും ചെങ്കളയിലുമായി 20 ൽ പരം ഡോക്ടർമാരുടെയും 250 ലേറെ ജീവനക്കാരുമായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നതായും അടുത്ത് തന്നെ കാൻസർ ചികിത്സയ്ക്കുള്ള ഡോക്ടർമാരുടെ സേവനം കുമ്പളയിൽ ലഭ്യമാക്കുമെന്നും പ്രസവ ചികിത്സക്ക് പാക്കേജ് ആരംഭിച്ചതായും ഭരണ സമിതി അംഗങ്ങൾ അറിയിച്ചു. ജനങ്ങൾ ക്യാംപ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ മെഡിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്യും. സഹകരണാശുപത്രി പ്രസിഡൻ്റ് എ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻ്റ് പി.രഘുദേവൻ മാസ്റ്റർ സ്വാഗതം പറയും. പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റ് സി.സുബ്ബണ്ണ ആൾവ, കാസർകോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ  കെ.ആർ.ജയാനന്ത, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.രാജഗോപാൽ, കുമ്പള പഞ്ചായത്തംഗം പ്രേമാവതി, സി.എച്ച്.സി കുമ്പള ഹെൽത്ത് സുപ്പർ വൈസർ ബി.അഷ്റഫ്, ഡോ: മുഹമ്മദ് ഷരീഫ്, ജി രത്നാകര സംസാരിക്കും.വാർത്താ സമ്മേളനത്തിൽ കുമ്പള ജില്ലാ സഹകരണാശുപത്രി പ്രസിഡൻ്റ് എ. ചന്ദ്രശേഖരൻ, സെക്രട്ടറി ജി. രത്നാകര, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡി.എൻ. രാധാകൃഷ്ണ എന്നിവർ സംബന്ധിച്ചു.


keyword:kumbla,medical,camp