ഉത്സവങ്ങളിലെ നിയന്ത്രണം നീക്കി സർക്കാർ:കുമ്പള വെടിക്കെട്ട് ഉത്സവത്തിന് സാധ്യതയേറി.


കുമ്പള: ആരാധനാലയങ്ങളിലെ ഉത്സവങ്ങളുടെയും, ചടങ്ങുകളുടെയും നിയന്ത്രണം സർക്കാർ നീക്കിയതോടെ ഒരുവർഷമായി നിർത്തിവച്ചിരുന്ന പരിപാടികൾ പുനരാരംഭിക്കാൻ സംഘാടകർ. 

കുമ്പള കണിപുര ശ്രീ  ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവം നടത്തുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇളവ് നൽകി ഉത്സവങ്ങളുടെ നിയന്ത്രണം നീക്കിയിരിക്കുന്നത്.

കുമ്പള  വെടിക്കെട്ട് ഉത്സവം വളരെ പ്രതീക്ഷകളോടെയാണ് വ്യാപാരി  സമൂഹം നോക്കിക്കാണുന്നത്. കോവിഡ്  കാലത്ത് ഉണ്ടാക്കിയ കച്ചവടമാന്ദ്യം  ഇതുവരെ പൂർവ്വസ്ഥിതിയിലായിട്ടില്ല.  

ഇതിനിടയിൽ നേരിയ കച്ചവട പ്രതീക്ഷ വെച്ച് പുലർത്തുന്നത് ഈ  ഉത്സവസീസണിലാണ്. ജനുവരി 17 നാണ് എല്ലാവർഷവും ഉത്സവം നടത്താറുള്ളത്. ഇത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതിൽ  വ്യാപാരികൾ ആശങ്കയിലാണ്.
keyword:kumbla,kanipura,festival