കെട്ടിടം പണി പൂർത്തിയാവാതെ കുമ്പള ഐ എച്ച് ആർ ഡി കോളേജ് .കുമ്പള :മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ അനുവദിച്ച ഐ എച്ച് ആർ ഡി കോളേജിന് വർഷങ്ങളായിട്ടും കെട്ടിടമായില്ല.കുമ്പള കമ്മ്യൂണിറ്റി ഹാൾ ,ദുരിതാശ്വാസ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടം എന്നിവിടങ്ങളിലാണ് നിലവിൽ കോളേജ് പ്രവർത്തിക്കുന്നത്.

12 വർഷത്തിലധികമായി ഇവിടെയാണ് ക്ലാസുകൾ നടക്കുന്നത്.സ്വന്തമായി കെട്ടിടമോ ,മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ പ്രയാസപ്പെടുകയാണ് .

കമ്പ്യൂട്ടർ സയൻസ് ,ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര കോഴ്‌സുകളും,ബി കോം തുടങ്ങിയ കോഴ്സുകളുമാണുള്ളത്.

കുണ്ടങ്കാരടുക്കയിൽ കെട്ടിട സൗകര്യങ്ങളൊരുങ്ങുന്നുണ്ടെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും നിർമ്മാണം പാതി വഴിയിലാണ്.അത് എപ്പോൾ പൂർത്തിയാകുമെന്ന് അധികൃതർക്ക് തന്നെ ഒരു പിടിയുമില്ല.തിരഞ്ഞെടുപ്പ് വരുമ്പോൾ ഐ എച്ച് ആർ ഡി കോളേജിനെ പാട്ടി വാ തോരാതെ പ്രസംഗിക്കുന്നുണ്ടെങ്കിലും പടത്തി പൂർത്തീകരണത്തിന്ന് ജനപ്രധിനിധികളുൾപ്പെടെയുള്ളവർ താല്പര്യം കാട്ടുന്നില്ല.കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

keyword:kumbla,ihrd,college