കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ കുമ്പള സി എച്ച് സി യില്‍ സന്ദര്‍ശനം നടത്തികുമ്പള: പുതുതായി ചുമതലയേറ്റ കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് സൈമ സി.ബി , കുമ്പള  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  താഹിറ യുസഫ് ,ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്റിങ് കമ്മിറ്റി  ചെയര്‍മാന്‍ അഷ്റഫ് കര്‍ള,   ബി ഡി ഒ     അനുപം ,കുമ്പള മെഡിക്കല്‍ ഓഫിസര്‍ ദിവാകര്‍ റൈ  എന്നിവര്‍   കുമ്പള സി എച്ച് സി യില്‍  സന്ദര്‍ശനം നടത്തി .

 ഹോസ്പിറ്റലിന്റെ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉന്നത നിലവാരത്തിലെത്തിക്കുന്നതിനും സമഗ്ര  പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വേണ്ടുന്ന നടപടികള്‍  സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഉടന്‍തന്നെ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
keyword:block,panchayath,members,visited,kumbla,chc