തദ്ദേശ തെരഞ്ഞെടുപ്പിലെ കുടുംബശ്രീ വിജയഗാഥ: കുടുംബശ്രീ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ നിറം.ആലപ്പുഴ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ  വിജയികളിൽ  7058 ഓളം പേർ  കുടുംബശ്രീ അംഗങ്ങളായതുകൊണ്ട് തന്നെ കുടുംബശ്രീ യൂണിറ്റുകളിലേക്കുള്ള  തെരഞ്ഞെടുപ്പിൽ വാശിയേറും. മുമ്പില്ലാത്തവിധം പലയിടത്തും  ഇപ്പോൾ തന്നെ തിരഞ്ഞെടുപ്പിന് രാഷ്രീയ നിറംവന്നു  കഴിഞ്ഞു.

സംസ്ഥാനത്തെ 2.77 ലക്ഷം കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ ഇതിനകം വിജ്ഞാപനമിറങ്ങി. മാർചിൽ  പുതിയ ഭരണസമിതി അധികാരത്തിൽ വരുന്ന വിധം ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കും. കേരളത്തിലെ കാൽ കോടിയിലധികം സ്ത്രീകളാണ് ഈതിരെഞ്ഞെടുപ്പ്  പ്രക്രിയയിൽ പങ്കാളികളാകുന്നത്. അയൽക്കൂട്ടത്തിന് പുറമേ എഡിഎസ്, സിഡിഎസ്  ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരിയിൽ പൂർത്തിയാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ കുടുംബശ്രീ അംഗങ്ങളെ പരിഗണിക്കുന്നത്  കൊണ്ടുതന്നെ ഈ പ്രാവശ്യത്തെ  കുടുംബശ്രീ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ സ്ത്രീകൾ രംഗത്ത് വരുമെന്ന പ്രതീക്ഷയിലാണുള്ളത്.
keyword:kudumbashree,election