പാഠപുസ്തകങ്ങളിലെ കാവിവൽക്കരണ നീക്കം ചെറുക്കണം - കെഎസ് യു

മൊഗ്രാൽ. സ്കൂൾ പാഠപുസ്തകങ്ങളിലെ ചരിത്രവസ്തുതകൾ മാറ്റം വരുത്തി കാവിവത്കരണത്തിന്  ശ്രമം നടത്തുന്ന കേന്ദ്ര ബിജെപി സർക്കാർ നീക്കത്തെ രാജ്യത്തെ വിദ്യാർത്ഥി  സമൂഹം വെറുത്തു പ്രാർത്ഥിക്കണമെന്ന് മൊഗ്രാൽ ശാഖ കെ എസ് യു പുനഃസംഘടനാ യോഗം ആവശ്യപ്പെട്ടു.

യോഗം കുമ്പള  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.എം എം മുആസ് അധ്യക്ഷത വഹിച്ചു. കെ എസ് യു കാസർഗോഡ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഫെബിൻ  മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ റിയാസ് മൊഗ്രാൽ,കുഞ്ഞഹമ്മദ് മൊഗ്രാൽ,  മുഹമ്മദ് അബ്‌കോ, നിഹാൽ മൊഗ്രാൽ  എന്നിവർ പ്രസംഗിച്ചു.എം എം മുആസ് മൊഗ്രാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി സമീർ മൊഗ്രാൽ (പ്രസി)അബ്ദുള്ള (സെക്ര)ഉവൈസ്( ട്രസ).ഷാബു കെ കെ പുറം, ഉബൈദ് കടപ്പുറം (വൈസ് :പ്രസി)നാഫി കടപ്പുറം, വാസിൽ കെ കെ പുറം (ജോ :സെക്ര)എന്നിവരെ തിരഞ്ഞെടുത്തു.