കാസറഗോഡ് -കാഞ്ഞങ്ങാട് ചന്ദ്രഗിരി കെ എസ് ടി പി റോഡിൽ ടാറിങ് ഇളകി കുഴി പ്രത്യക്ഷപെട്ടു.ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാവുന്നു.കാസറഗോഡ്: കാസറഗോഡ്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ ടാറിങ് ഇളകി കുഴി രൂപപ്പെട്ടത് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. 

കാസറഗോഡ്  ചന്ദ്രഗിരി പാലത്തിന് സമീപത്താണ് റോഡ് താകർ  ന്നുകിടക്കുന്നത്. ദിവസേന നൂറ്കണക്കിന് ഇരുചക്ര വാഹനങ്ങളാണ് കെ എസ് ടി പി റോഡിലൂടെ കടന്നു പോകുന്നത്. റോഡുകളൊക്കെ ഗതാഗതയോഗ്യമാക്കുകയും, ഗതാഗത നിയമങ്ങളിൽ ഇളവ് നല്കുകയും   ചെയ്തതോടെ വാഹനങ്ങളുടെ വേഗത കൂടിയതിനാൽ റോഡിലെ  കൂഴി  അപകട ഭീഷണി  ഉയർത്തുന്നുണ്ട്. കുഴി അടക്കാൻ നടപടി  സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


keyword:kstp,road,issue