കെഎസ്ആർടിസിക്ക് ഇനി അഞ്ചുവർഷത്തേക്ക് പുതിയ ഡ്രൈവർമാരെയും, കണ്ടക്ടറെയും വേണ്ട.തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 7090 ജീവനക്കാർ അധികമുള്ളതിനാൽ അഞ്ചുവർഷത്തേക്ക് നിയമന നിരോധനം  ഏർപ്പെടുത്താൻ ആലോചന. 28.114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാകും. ജീവനക്കാരും ബസ്സും  തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ  നിയമനങ്ങൾ നിർത്തി വെക്കും. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക് തസ്തികകളാണ് കുറയുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ള മുഴുവൻ ജീവനക്കാരെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ കെ എസ്ആർടിസിക്ക്‌  കഴിയില്ലെന്ന് സർക്കാറിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനായി നിർബന്ധിത വിരമിക്കലും  പരിഗണിക്കുന്നുണ്ട്.


keyword :ksrtc,job,issue