കെഎസ്ആർടിസി ജീവനക്കാരും, സിഎംഡിയും തുറന്ന പോരിൽ.തിരുവനന്തപുരം: കെഎസ്ആർടിസി യൂണിയനുകൾക്കും, ഒരു വിഭാഗം ജീവനക്കാർക്കുമെതിരെ തുറന്നടിച്ചും, സ്ഥാപനത്തിലെ തട്ടിപ്പുകൾ തുറന്നുകാട്ടിയും  സിഎംഡി ബിജു  പ്രഭാകരൻ. കെഎസ്ആർ ടിസിയിലെ പിടിപ്പുകേട്ട  ഉന്നത നേതൃത്വം മാറിയേ പറ്റൂ. ഒന്നെങ്കിൽ ഞാൻ നന്നാകും, അല്ലെങ്കിൽ പുറത്തുപോകും ബിജു പ്രഭാകരൻ വ്യക്തമാക്കി.

ബിജു പ്രഭാകരന്റെ  പരസ്യ പ്രസ്താവനയ്ക്കെതിരെ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്തുവന്നതോടെ കെഎസ്ആർടിസിയിൽ പുതിയ പോർമുഖം തുറന്നു. 

കെഎസ്ആർടിസി വരുമാനത്തിൽ നൂറു കോടി രൂപ കാണാതായ തുമായി ബന്ധപ്പെട്ട ആരോപണമാണ് പോരിന് കാരണമായത്.

keyword:ksrtc,issue