കെ എസ് ആർ ടി സിയിലെ കണ്ടക്ടർ സീറ്റ് സിംഗിൾ ആക്കുന്നു.പൊന്‍കുന്നം: കെഎസ്‌ആര്‍ടിസി ബസുകളിലെ കണ്ടക്ടര്‍ സീറ്റ് 'സിംഗിള്‍' ആകുന്നു. ഒപ്പം ഡ്രൈവര്‍ കാബിനും ഒഴിവാക്കുന്നു. മിക്ക ഡിപ്പോകളിലും ഇതിനുള്ള നടപടികള്‍ തുടങ്ങി.

കോവിഡ് പശ്ചാത്തലത്തില്‍ കണ്ടക്ടറുടെ സീറ്റ് യാത്രക്കാരുമായി പങ്കു വയ്ക്കുന്നത് ഒഴിവാക്കുകയാണ് ഒരു ലക്ഷ്യം. മാത്രമല്ല വനിതാ കണ്ടക്ടര്‍മാരുള്ള ബസുകളില്‍ സീറ്റ് പങ്ക് വയ്ക്കുന്നതു സുരക്ഷിതത്വത്തെ ബാധിക്കുന്നതായി പരാതിയുമുണ്ട്.

രാത്രി സമയങ്ങളില്‍ മദ്യപര്‍ അടക്കം വനിതാ കണ്ടക്ടര്‍മാരുടെ സമീപം ഇരിക്കുന്നത് ഉപദ്രവമായി മാറുന്നതായി യൂണിയനുകള്‍ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
keyword:conductor,seat,ksrtc