തിരുവനന്തപുരം: "1912'' എന്ന നമ്പറിൽ വിളിച്ചാൽ കെഎസ്ഇബി വീട്ടിലെത്തി വൈദ്യുതി കണക്ഷൻ നൽകും.ഇതുൾപ്പെടെ സേവനങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനം അടുത്തമാസം മുതൽ പരീക്ഷണാർത്ഥം സംസ്ഥാനത്തെ 100 സെക്ഷൻ ഓഫീസുകളിൽ നടപ്പിലാക്കും. ജൂണിനു മുൻപ് സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. ഇതിനായി മൊബൈൽ ആപ്പും വികസിപ്പിക്കും.
പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി മീറ്റർ മാറ്റി സ്ഥാപിക്കൽ, കണക്ടഡ് ലോഡ് മാറ്റം,താരിഫ് മാറ്റം തുടങ്ങിയ സേവനങ്ങൾക്ക് പേരും ഫോൺ നമ്പരും 1912 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. അതിനുശേഷം അസിസ്റ്റൻറ് എൻജിനീയർ നിയമിക്കുന്ന ഉദ്യോഗസ്ഥൻ അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ട് വിവരം ശേഖരിക്കും.
keyword:kseb,programmes