"എൻറെ ബൂത്ത് എൻറെ അഭിമാനം''കെപിസിസി നിർദ്ദേശം കാറ്റിൽ പറന്നു, ബൂത്ത് കമ്മിറ്റി പുനസംഘടന നടന്നില്ല.കുമ്പള: "എന്റെ ബൂത്ത് എൻറെ അഭിമാനം'' പ്രചാരണത്തിന്റെ  ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ നടത്തേണ്ട  കോൺഗ്രസ് ബൂത്ത് കമ്മിറ്റി  പുനസംഘടന ജില്ലയിലെ എങ്ങുമെത്തിയില്ല.

സ്വന്തം ബൂത്തിലെ   നേതാക്കൾ ചുമതല ഏറ്റെടുത്തു ബൂത്ത് കമ്മിറ്റി പുനർ രൂപീകരണം  നടത്തണമെന്നായിരുന്നു കെപിസിസിയുടെ  നിർദ്ദേശം. ഇത് സംബന്ധിച്ച് കെപിസിസി  ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ ഡിസിസി പ്രസിഡൻറ്മാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

നേതാക്കൾക്ക് സംഘടനാ പ്രവർത്തനത്തിൽ താല്പര്യ കുറവാണ് ബൂത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കാതെ പോയതെന്ന്  കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. നിർജ്ജീവമായ ബൂത്ത് കമ്മിറ്റികളെ പുനഃസംഘടിപ്പിക്കാത്ത  നടപടിയിൽ അതൃപ്തരായ  കോൺഗ്രസ് പ്രവർത്തകർ കെപിസിസിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.keyword :kpcc,congress