കോയമ്പത്തൂർ പാസഞ്ചർ എക്സ്പ്രസ് ആയി: സാധാരണക്കാരായ യാത്രക്കാർക്ക് ഇരുട്ടടി

കുമ്പള. കോയമ്പത്തൂർ പാസഞ്ചർ പാവങ്ങളെ കൈവിട്ടു. എക്സ്പ്രസ്സ് ആയി മാറ്റിയതോടെ ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർദ്ധനവ്. പത്തു രൂപയായിരുന്ന കാസർഗോഡ് -മംഗളൂരു നിരക്ക് ഇനി മുതൽ 45 രൂപയും. 

കോവിഡ് കാരണം നിർത്തിവച്ചിരുന്ന രണ്ട് ട്രെയിൻ കൂടി അടുത്ത ആഴ്ച മുതൽ മംഗളൂരുവിൽ നിന്ന് ഓടിത്തുടങ്ങും. നാഗർകോവിൽ ഏറനാട് എക്സ്പ്രസ്സ് കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുമാണ്  ഓടി തുടങ്ങുക. 

 ചികിത്സയ്ക്കും മറ്റുമായി സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്നത്  കോയമ്പത്തൂർ പാസഞ്ചർ ട്രെയിനിനെയായിരുന്നു. ഇത് എക്സ്പ്രസ്സ് ആയതോടെ മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്ത്  വേണം യാത്ര ചെയ്യാൻ. 

ട്രെയിൻ പഴയപടി നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്ന് കുമ്പള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് പി മുഹമ്മദ് നിസാർ പെർവാഡ്  ആവശ്യപ്പെട്ടു.

koyampatur, passanger,