കൊപ്പളം അണ്ടർ പാസ്സേജ്: ജോലിക്കാർ എത്തി തുടങ്ങി,നിർമാണം ഉടൻ തുടങ്ങിയേക്കും.മൊഗ്രാൽ: ടെൻഡർ  നടപടികൾ പൂർത്തിയായിട്ടും അനിശ്ചിതമായി നീണ്ടുപോകുന്ന മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ് നിർമ്മാണത്തിനായുള്ള ജോലിക്കാർ മൊഗ്രാലിൽ  എത്തിയത്  പ്രദേശവാസികളിൽ പ്രതീ ക്ഷയായി. 

അണ്ടർ പാസ്സേജ് നിർമ്മാണം വൈകുന്നതിനെതിരെ കഴിഞ്ഞ ആഴ്ച മൊഗ്രാൽ  ടൗണിൽ മുസ്ലിം ലീഗ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൊപ്പളം പൗര സമിതി രാജ് മോഹൻ ഉണ്ണിത്താൻ എംപിയെ  കണ്ടു പരാതിയും  നൽകിയിരുന്നു.

തമിഴ്നാട് ആസ്ഥാനമായ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.. നിർമ്മാണ പ്രവർത്തികൾക്കായി ജോലിക്കാർ  എത്തിത്തുടങ്ങിയതോടെ നിർമാണം പൂർത്തിയായാൽ മൊഗ്രാൽ പടിഞ്ഞാറ് പ്രദേശവാസികളുടെ നീണ്ടകാലത്തെ സ്വപ്ന പദ്ധതിയാണ് യാഥാർഥ്യമാകാൻ പോകുന്നത്.

keyword:koppalam,under,passage