മലബാർ സ്മരണ :അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ബന്തിയോട് / കാസറഗോഡ്: ഉമറലി ശിഹാബ് തങ്ങൾ ഇസ് ലാമിക് അക്കാദമി കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥി സംഘടന എം.ടി എസ്.എ ' 1921: പൈതൃകപ്പെരുമയുടെ ഒരു നൂറ്റാണ്ട് ' എന്ന  പ്രമേഹത്തിൽ 'ഖിലാഫ ' എന്ന പേരിൽ മലബാർ സമര അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. 

ജനുവരി 17 മുതൽ 27 വരെ നീണ്ടു നിന്ന പരിപാടിയിൽ മലബാർ സമരത്തെ ആസ്പദമാക്കി വ്യത്യസ്ത വിഷയങ്ങളിൽ ഡിബേറ്റ്, സെമിനാർ, ഗ്രൂപ്പ് ഡിസ്കഷൻ, ലഘുലേഖ, മാഗസിൻ, ഡോക്യുമെൻ്റ്റി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ചരിത്ര മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി 3 ദിവസത്തെ സോഷ്യൽ മീഡിയ കാമ്പയിനും നടത്തി. ചരിത്രത്തിലെ വളച്ചൊടിക്കലുകൾക്ക് തടയിടാൻ ഇത്തരം പരിപാടികൾക്ക് സാധിക്കട്ടെ എന്ന് ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ എം.എസ് ഖാലിദ് ബാഖവി പറഞ്ഞു.
keyword:kokkachaal,wafi,college