കാസറഗോഡ് ജില്ലാ കെ എം സി സി. സെഡ് എ മൊഗ്രാലിന് യാത്രയയപ്പ് നൽകി

അബു ദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് സെഡ് എ മൊഗ്രാലിന് കാസറഗോഡ് ജില്ലാ കെ എം സി സി യാത്രയയപ്പ് നൽകി . ഇന്ത്യൻ ഇസ്ലാമിക് 

 സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന കെ എം സി സി ട്രഷറർ പി അഹമ്മദ് ബല്ലാകടപ്പുറം ഉൽഘടനം ചെയ്തു ഇന്ത്യൻ ഇസ്ലാമിക്  സെന്റര് സ്പോർട്സ് സെക്രട്ടറി മുജീബ് മൊഗ്രാൽ , ജില്ലാ ഭാരവാഹികളായ സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ , ഇസ്മായിൽ ഉദിനൂർ ,സുലൈമാൻ കാനക്കോട് ,മഹ്‌മൂദ്‌ കല്ലുരാവി , അനീസ് മാങ്ങാട് , ഹനീഫ് ചള്ളങ്കയം , സത്താർ കുന്നുംകൈ, സെഡ് എ മൊഗ്രാൽ  മറ്റു മണ്ഡലം ഭാരവാഹികളും സംബന്ധിച്ചു സംസാരിച്ചു . ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ സെഡ് എ മൊഗ്രാലിന് നൽകി .  ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതവും ട്രഷറർ അബ്ദുൽ റഹ്‌മാൻ ചേക്കു ഹാജി നന്ദിയും പറഞ്ഞു.