കെ എം സി സി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങളെ പോലും കവച്ച് വെക്കും വിധം: മുനവ്വറലി ശിഹാബ് തങ്ങൾ



ബംബ്രാണ: ലോകത്തെമ്പാടും പ്രവർത്തിച്ച് വരുന്ന മുസ്ലിം ലീഗിൻ്റെ പോഷക സംഘടനയായ കെ എം സി സി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുല്ല്യതയില്ലാത്തതാണന്നും പാർട്ടി - മത-ജാതി- ഭാഷ വിത്യാസമില്ലാതെ എണ്ണിയാലൊടുങ്ങാത്ത ക്ഷേമ പദ്ധതികളാണ് കെ എം സി സി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

ബഹറൈൻ കെ എം സി സി കാസറഗോഡ് ജില്ല കമ്മിറ്റിയും ബുദയ ഏരിയ കമ്മിറ്റിയും സംയുക്തമായി ബംബ്രാണയിലെ ബഹറൈൻ പ്രവാസിക്ക് നിർമിച്ച് നൽകിയ ബൈത്തു റഹ്മയുടെ താക്കോൽദാനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം സർക്കാർ സംവിധാനങ്ങളെ പോലും കവച്ച് വെക്കുന്ന തരത്തിൽ കെ എം സി സി നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃക പരമാണന്നും സർക്കാർ ഭവന പദ്ധതികളെയും മറികടന്ന് ബൈത്തു റഹ്മ മുന്നേറുകയാണന്നും തങ്ങൾ കൂട്ടി ചേർത്തു.

 കോവിഡ് പ്രിതിസന്ധി കാലത്തും ബൈത്തുറഹ്മ പദ്ധതി ഏറ്റെടുത്ത് മനോഹരമായി പൂർത്തീകരിച്ച ജില്ല കമ്മിറ്റിയെയും ബുദയ കമ്മിറ്റിയെയും തങ്ങൾ പ്രതേകം അഭിനന്ദിച്ചു ബഹറൈൻ കെ എം സി സി കാസറഗോഡ് ജില്ല പ്രിസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു ബുദയ ഏരിയ പ്രിസിഡണ്ട് നൗഷാദ് വാണിമേൽ ആമുഖ ഭാഷണം നടത്തി ജില്ല മുസ്ലിം ലീഗ് ഭാരവാഹികളായ വി പി അബ്ദുൽ കാദർ ഹാജി, മൂസ ബി ചെർക്കള, മുനീർ ഹാജി കമ്പാർ, മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് ,ട്രഷറർ അഷ്റഫ് കർള, വൈ: പ്രിസിഡണ്ട് അബ്ബാസ് ഓണന്ത, അഷ്റഫ് കൊടിയമ്മ,ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി ഡി കബീർ,ട്രഷറർ യൂസുഫ് ഉളുവാർ, സെക്രട്ടറി അസീസ് കളത്തൂർ, എം പി മുഹമ്മദ്,സഅദ് അംഗഡി മുഗർ, മമ്മു ചാല,കെ എം സി സി സംസ്ഥാന ജില്ല നേതാക്കളായ കെ യു ലത്തീഫ് ,റഫീക്ക്‌ മീന്നാർ, അന്തുമാൻ, ഗഫൂർ വഞ്ചിയം, അഡ്വ: എൻ എം ഖാലിദ്, ജുനൈസ് പാവണ്ടൂർ, കെ കെ അഷ്റഫ് ,മുസ്തഫ കാഞ്ഞങ്ങാട്, സംശുദ്ധീൻ സുക്കാനി, ഉസ്മാൻ ബായാർ, ഹമീദ് ബേകൂർ, അബ്ദുല്ല ഗുഡ്ഡഗിരി ,അബ്ദുൽ റഹ്മാൻ, ഉസൈൻ പാറക്കട്ട, ഹസൻ മാണിക്കോത്ത്, ഖലീൽ ആലംപാടി, ടി എം മൗലവി, ഹസൻ ചിത്താരി, ഹസൈനാർ ഹാജി, ഹനീഫ് അറംതോട്, നിസാം മഞ്ചേശ്വരം, ഹനീഫ് കൊടിയമ്മ, ബഷീർ അരിമല, അബ്ദുല്ല കുട്ടി ഹാജി, കാസിം ചാല, നവാസ് ചേരൂർ, സഹീർ പാലക്കൽ, ലീഗ് നേതാക്കളായ കെ വി യൂസഫ്, യൂസുഫ് ഹേരൂർ, റസ്സാക് കെദമ്പാടി,അഹ്മദ് കുഞ്ഞി ഗുദർ , ബിഎ റഹ്മാൻ ആരിക്കാടി,അബ്ദുൽ, മുഹമ്മദ് മേർക്കള, മൂസ ഹാജി കോഹിനൂർ, സിദ്ധീക് ദണ്ഡ ഗോളി, മുസ്തഫ കുമ്പോൽ, റഹ്മാൻ ബത്തേരി ,എം പി ഖാലിദ്, അബ്ദുൽ റഹ്മാൻ റേഡോ, ഐ കെ അബ്ദുല്ല കുഞ്ഞി, അബ്ദുല്ല കജ, സി എം ഹമീദ് മൂല, ബി മുഹമ്മദ് ഖിള്രിയ, ബി ടി മൊയ്തീൻ, ഹമീദ് ഓൾഡ് റോഡ്, മുസ്തഫ ഹാജി ഉളുവാർ, ബാപ്പു കുട്ടി ഹാജി, ഒ എം മൂസ, അബ്ദുല്ല പട്ട, മോണു കൻചിക്കട്ട, തസ്രീ ഫ് ഖിള്രിമ, നിസാർ മുഗർ, അബ്ദുല്ല ചീര, എ അബ്ദുല്ല ഹാജി ബന്നങ്കുളം, മൂസ ചായിൻ്റടി,ബാപ്പു വളപ്പ്,എ കെ മുഹമ്മദ്, കെ പി ബഡുവൻ കുഞ്ഞി, നിസാം വടകര, എ കെ എ സഅദ് ,ബഷീർ പുണ്ഡൂർ, ജില്ല ട്രഷറർ കുഞ്ഞാമു ബെദിര നന്ദി പറഞ്ഞു.






keyword:kmcc,bambrana