റസോണൻസ് മികച്ച ഹ്രസ്വ ചിത്രം.മൂന്നാമത് കാസറഗോഡ് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരശീല വീണു.കാസർകോട്: മൂന്നാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്രമേള ക്ലാപ് ഔട്ട് ഫ്രെയിംസ് 2020 (KIFF) സമാപിച്ചു. മികച്ച ഹൃസ്വ ചിത്രമായി 'റസോണൻസ്' എന്ന കന്നഡ ഷൊർട്ട് മൂവി തെരഞ്ഞെടുത്തു. 'ഡയറി ഓഫ് ആൻ ഔട്ട് സൈഡർ' (ഇംഗ്ലീഷ്) ആണ് രണ്ടാമത്തെ ചിത്രം. 'പ്രോൺസ്' (മറാത്തി) മൂന്നാമതായി. മികച്ച ചിത്രങ്ങൾക്ക് കാസർകോട് ജില്ലാ കളക്ടർ ഡോ. സജിത് ബാബു ഐഎഎസ് അവാർഡുകൾ സമ്മാനിച്ചു. 

മേളയിലെ രണ്ടാമത്തെ ദിവസമായ ഇന്നലെ അന്തരിച്ച  ഫുട്ബാൾ ഇതിഹാസം മറഡോണക്ക് ആദരമർപ്പിച്ചു കൊണ്ടുള്ള ചിത്രപ്രദർശനത്തോടെ ആരംഭിച്ചു. തുടർന്ന് കോട്ടയം, നാറ്റ്‌സംരാത് എന്നീ ചിത്രങ്ങളും ഷോർട്ട് മൂവി മത്സരത്തിൽ ആദ്യമെത്തിയ മികച്ച അഞ്ചു ചിത്രങ്ങളും പ്രദർശിപ്പിച്ചു. 

ചലച്ചിത്ര പ്രവർത്തകരായ മാല പാർവതി, പിവി ഷാജികുമാർ, ടോ ഇമ്മട്ടി, അജീഷ് ദാസൻ, ജസ്റ്റിൻ വർഗീസ് വിവിധ സെഷനുകളിൽ സംസാരിച്ചു. ഷോർട്ട് മൂവി വിഭാഗത്തിൽ ആഞ്ചലോസ് റീസ് ജെയിംസ് (ചിത്രം:ആണ്മ) ഷിജു പവിത്രൻ (ചിത്രം: പേര് മുഷ്താഖ് അലി)എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മികച്ച നടിയായി '11:11' എന്ന ചിത്രത്തിലെ ആഷിക അശോകൻ തെരഞ്ഞെടുക്കപ്പെട്ടു.  ശ്രീദേവി ഉണ്ണിയാണ് മികച്ച സംവിധായക .(ചിത്രം:റസോണൻസ്) മികച്ച ക്യാമറമാനുള്ള പുരസ്‌കാരം 'പ്രോൺസ്' നേടി. 'ആന്റി ഹീറോ, തൃശൂൽ' എന്നീ ചിത്രങ്ങളും മികച്ച അഭിനയത്തിന് 'പ്രോൺസ്, റസോണൻസ്' എന്നീ ചിത്രങ്ങൾക്കും പ്രത്യേക ജൂറി പുരസ്കാരങ്ങളും ലഭിച്ചു.
keyword:kiff,kasaragod