കാസറഗോഡ്: തീരദേശ പോലീസുകാരെ ജോലിക്കിടയിൽ തട്ടിക്കൊണ്ടുപോയ കർണാടക മത്സ്യത്തൊഴിലാളികൾ കാസർഗോഡ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചു.
കുമ്പള ഷിറിയയിൽ ബോട്ടിലെ രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് രണ്ട് തീരദേശ പോലീസ് ഉദ്യോഗസ്ഥരുമായി കർണാടകയിൽ നിന്നുള്ള മത്സ്യബന്ധന സംഘം ബംഗളൂരുവിലേക്ക് ഓടിച്ചുപോയത്. കഴിഞ്ഞമാസം 22 നായിരുന്നു സംഭവം.
ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഭാഷ അറിയാത്തതിനാൽ പോലീസുകാരുടെ നിർദേശം മനസ്സിലാകാതിരുന്നതിനെ തുടർന്നാണ് മത്സ്യബന്ധന ബോട്ട് മംഗളൂരുവിലേക്ക് ഓടിച്ചു പോയതെന്ന് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
keyword:kidnapped,police,issue