ഖിളർ മസ്ജിദിൽ മജ്‌ലിസുന്നൂറും,ആത്മീയ സദസ്സും ഇന്ന്.


മൊഗ്രാൽ: മൊഗ്രാൽ നാങ്കി  കടപ്പുറം ഖിളർ മസ്ജിദിൽ മജ്‌ലിസ്സുന്നൂറിന്  ഇന്ന് തുടക്കം കുറിക്കും. ഇന്ന് രാത്രി മഗ് രിബ് നമസ്കാരാനന്തരം 6 30ന് മജ്‌ലിസുന്നൂറും  ആത്മീയ സദസ്സുമാണ് സംഘടിപ്പിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ സംഘടിപ്പിക്കുക. മാലിക് ദിനാർ മുദരിസ്  ഹമീദ് ഫൈസി ആദൂർ,ഖിളർ മസ്ജിദ് ഖത്തീബ് അൽ ഹാദി മുഹമ്മദ് ഷാക്കിർ മാടന്നൂർ എന്നിവർ നേതൃത്വം നൽകും.
keyword:khilar,masjid,function