സാർവത്രിക നന്മയ്ക്ക് മതേതര സംസ്കാരം :സാംസ്‌കാരിക പരിഷത്തിന്റെ കേരള സന്ദേശയാത്രയ്ക്ക് സമാപനം.കാസർകോട്:സാർവ്വത്രിക നന്മയ്ക്ക് മതേതര സംസ്കാരം എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത കേരള സാംസ്കാരിക പരിഷത്ത് നടത്തുന്ന ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന കാമ്പയിനിൻ്റെ ഭാഗമായി  ലക്ഷം കുടുംബങ്ങളിൽ നടത്തുന്ന ധർമ നിരപേക്ഷ് സംഗമങ്ങളുടെ ഭാഗമായി ഉത്തര കേരള സന്ദേശ യാത്ര കാസർക്കോട് നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തിൽ സമാപിച്ചു.  

പ്രചരണത്തിൻ്റെ ഭാഗമായി നൂറു കണക്കിന് കുടുംബങ്ങൾ, കോലായ വർത്തമാന കൂട്ടായ്മകൾ, ബാലപഥം, സ്ത്രീപഥം കൂട്ടായ്മകൾ, മതേതര കുടുംബ സദ് സംഘങ്ങൾ, സോഷ്യൽ മീഡിയ പ്രചരണം, കലാ സാഹിത്യ കൂട്ടായ്മകൾ, ചിത്രമെഴുത്ത് കൂട്ടായ്മകൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളോടെ നടന്ന യാത്രയാണ് ഇന്ന് സമാപിച്ചത്. 

മതേതര സന്ദേശം പ്രചരിപ്പിച്ച് കൊണ്ട് ഉത്തര കേരളത്തിൽ പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേരള സാംസ്കാരിക പരിഷത്ത് കാമ്പസ് സർക്കിൾ പ്രസിഡൻ്റ് സിതാര ഉള്ളത്ത് നയിച്ച ഉത്തര കേരളം ദേശീയ ധർമ്മ നിരപേക്ഷ് സങ്കൽപ്പ്‌ യാത്രയ്ക്ക് ആണ് സമാപനം ആയത്. യാത്ര വൈസ് ക്യാപ്റ്റൻ ഗോപികാദേവി ഷൈജു യാത്രാ പ്രഖ്യാപന രേഖ സംസ്കാരിക പരിഷത്ത് സംസ്ഥാന സെക്രട്ടറി ഡോ. ടി.എൻ. സുരേന്ദ്രനാഥിന് നൽകി സമാപന യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മൂസാ പാട്ടില്ലത്ത് അധ്യക്ഷം വഹിച്ചു. നീലേശ്വരം പ്രതിപക്ഷ നേതാവ് ഇ.സജീർ മുഖ്യ പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പ്രമുഖ ഗാന്ധിയനുമായ ജോസ് മാവേലി മുഖ്യാതിഥി ആയി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോൺസൺ ചെത്തിപ്പുഴ, സ്ത്രീപഥം ജില്ലാ പ്രസിഡൻ്റ് ലൗലി മുരിങ്ങത്തപ്പറമ്പിൽ, വിജയൻ മണിയറ, എം.കെ.ബേബി, ജോസ് മുണ്ടതാനം, ജോർജ് കുത്തുകല്ലൻ എന്നിവർ പ്രസംഗിച്ചു. സിതാര ഉള്ളത്ത് സമാപന സന്ദേശം നൽകി. കേരളത്തിലെ മുഖ്യ ധാരാ രാഷ്ട്രീയ പാർട്ടികൾ ജാതി മത അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യാത്രാ പ്രമേയം മുന്നോട്ട് വെച്ചു.


keyword:kerala,yathra