മുതിർന്ന പൗരന്മാർക്കുള്ള വാതിൽപ്പടി സേവനം വൈകും.തിരുവനന്തപുരം:മുതിർന്ന പൗരന്മാർക്ക് സർക്കാർ വാതിൽപ്പടി സേവനം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം നടപ്പാക്കുന്നത് വൈകും.ഈ മാസം 10 നു വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും 15 മുതൽ നടപ്പാക്കുമെന്നുമായിരുന്നു പ്രഖ്യാപനം.

65 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും വീട്ടിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി.പദ്ധതിയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 


keyword :kerala ,govt