ഗവർണർ -സർക്കാർ മഞ്ഞുരുക്കം: കാർഷിക നിയമത്തിൽ കേന്ദ്രത്തെ വിമർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ.തിരുവനന്തപുരം:സംസ്ഥാന സർക്കാറിന്റെ  നാലര വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും, കോവിഡ്ൽ നിന്ന് കേരളത്തെ കരകയറ്റാൻ നടത്തുന്ന പ്രയത്നങ്ങളെ പുകഴ്ത്തിയും,  കേന്ദ്ര സർക്കാറിന്റെ  കാർഷിക നിയമത്തെ വിമർശിച്ചും  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്റെ നയപ്രഖ്യാപന  പ്രസംഗം ഗവർണർ -സർക്കാർ പിണക്കം തീരുന്നതിന്റെ  സൂചന കൂടിയായി. 

സർക്കാർ പദ്ധതികളെയും, വികസന പ്രവർത്തനങ്ങളെയും ചില കേന്ദ്രഏജൻസികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഗവർണർ കുറ്റപ്പെടുത്തിയപ്പോൾ ഭരണപക്ഷത്തിന് ഏറെ ആശ്വാസമായി. നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചപ്പോൾ ബിജെപിയിലെ ഏക അംഗം ഒ  രാജഗോപാൽ സഭയിൽ തുടർന്നതും ശ്രദ്ധേയമായി.

keyword:kerala,govt,governor