സംസ്ഥാന ബജറ്റ്- ജീവനക്കാരോടുള്ള വെല്ലുവിളി : എസ്.ഇ.യുകാസർഗോഡ് :-ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക തുടങ്ങിയ ജീവനക്കാരുടെ പ്രശ്നങ്ങളില്‍ വഞ്ചനാപരമായ നിലപാട് തുറന്ന് കാട്ടുന്ന ബ‍ജറ്റാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ [എസ്.ഇ.യു.] ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന  പ്രകടന പത്രികയിലെ വാഗ്ദാനം, ജിവനക്കാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ്, സാലറി ചലഞ്ച് തുടങ്ങിയ വിഷയങ്ങളില്‍ ജീവനക്കാരോട് കാണിച്ച നീതികേടിന്റെ ആവര്‍ത്തനം മാത്രമാണ്ബജറ്റ് പ്രഖ്യാപനങ്ങളിലും കണ്ടത്. അന്ധന്‍ ആനയെ കണ്ടതു പോലെ ബജറ്റിനെ അനുകൂലിച്ച് ആഹ്ലാദ പ്രകടനം നടത്തിയവര്‍ ജീവനക്കാര്‍ക്കിടയില്‍ അപഹാസ്യരായതായി ജില്ലാ കമ്മിറ്റി വിലയിരുത്തി. ജീവനക്കാരുടെ അവകാശങ്ങള്‍ നിരന്തരമായി തടഞ്ഞുവെക്കുന്ന സര്‍ക്കാര്‍ നടപടികൾക്കെതിരെ കൂട്ടായ പ്രക്ഷോഭത്തിനൊരുങ്ങാന്‍ യോഗം ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അബ്ദുൽ സലീം.ടി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുൽ റഹ്മാൻ.എ സ്വാഗതവും ട്രഷറര്‍ പി.സിയാദ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ  ഷഫീഖ്.ഒ.എം, അന്‍വര്‍.ടി.കെ ജില്ലാ ഭാരവാഹികളായ  മുഹമ്മദലി.കെ.എൻ.പി, ഇഖ്ബാല്‍.ടി.കെ, സിദ്ദീഖ്.എ.ജി, അഷ്റഫ് കല്ലിങ്കാല്‍, ഒ.എം.ശിഹാബ്, മുസ്തഫ.കെ.എ പ്രസംഗിച്ചു.keword:kerala.budget