സ്വർണക്കടകളിൽ ഈ ഡി നിരീക്ഷണം: ആശങ്കയോടെ വ്യാപാരികൾ.കൊച്ചി: ജ്വല്ലറി വ്യവസായത്തെ കള്ളപ്പണം വെളുപ്പിക്കൽ   തടയൽ  നിയമത്തിന്റെ പരിപാലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വർണവ്യാപാരികളിലും,  ഉപഭോക്താക്കളിലും  ഒരുപോലെ ആശങ്കയുണ്ടാക്കുന്നു.

ജ്വല്ലറികൾ പി എംഎൽഎ പരിധി യിലേക്ക് മാറുമ്പോൾ സംശയം തോന്നുന്ന ഇടപാടുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ (ഇഡി)  അന്വേഷണം വരും.  രേഖകളില്ലാത്ത പണമോ, സ്റ്റോക്കോ കണ്ടെത്തിയാൽ പണം കണ്ടുകെട്ടുന്നതൊടൊപ്പം ജല്ലറി ഉടമയ്ക്കും, ജീവനക്കാർക്കുമെതിരെ നടപടിയും വരും.

നിലവിൽ ആദായ നികുതി വകുപ്പിന് സ്വർണ വ്യാപാര മേഖലയിലെ എല്ലാ കണക്കുകളും ലഭ്യമാണ്. പുതിയ കേന്ദ്ര സർക്കാർ തീരുമാനം വ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. സ്വർണ വ്യാപാര മേഖലയെ എൻഫോഴ്‌സ്‌മെന്റ്   നിരീക്ഷിക്കുന്നതോടെ വ്യാപാരികളുടെ ബുദ്ധിമുട്ട് വർദ്ധിക്കും. അംഗീകൃത സ്വർണക്കടകളിൽ നിന്ന് ആദരണം വാങ്ങിയാൽ ഈഡിയുടെ നോട്ടീസ് ലഭിക്കുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കും ഉണ്ടാകും.

keyword:jwellery,issue