2020ൽ കൊല്ലപ്പെട്ടത് 50 മാധ്യമ പ്രവർത്തകർ.


മേക്സിക്കൊ: ജോലിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കിടെ 2020ൽ കൊല്ലപ്പെട്ടത് 50ഓളം മാധ്യമ പ്രവർത്തകർ. 

2019നെ അപേക്ഷിച്ചു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി എന്നത് മാത്രമാണ് മാധ്യമ ലോകത്തിന്  ആശ്വാസം. 2019ൽ 58മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 

രണ്ടായിരത്തി ഇരുപതിൽ ആക്രമണങ്ങൾക്ക് ഇരയായവരിൽ ഏറെയും സംഘടിത കുറ്റകൃത്യങ്ങൾ, അഴിമതി, പാരിസ്ഥിതിക  പ്രശ്നങ്ങൾ  തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട റിപ്പോർട്ടർമാരാണ് കൊല്ലപ്പെട്ടത്. അന്വേഷണാത്മക റിപ്പോർട്ടർമാർ ഇത്തരത്തിൽ വർഷങ്ങളായി ആക്രമണത്തിന് ഇരയാകുന്നുമുണ്ട്.

നോക്ക് മരുന്ന് മാഫിയകളും രാഷ്ട്രീയക്കാരനും തമ്മിലുള്ള ബന്ധം സജീവമാണെന്നും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ധൈര്യം കാണിക്കുന്ന മാധ്യമപ്രവർത്തകരാണ് ക്രൂരമായി കൊല്ലപ്പെടുന്നതെന്നും പറയുന്നു. 

മെക്സിക്കോയിലും,  ഇറാനിലുമാണ്  ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നത്. തൊട്ടടുത്ത്  ഇറാക്ക്, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ എന്നീ  രാജ്യങ്ങളാണ്.


keyword:journolist,murder,2020