യു എസ്സിൽ ബൈഡൻ ചുമതലയേറ്റു.


വാഷിംങ്ടൺ:അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി ജോ ബൈഡനും 49മത് വൈസ്  പ്രസിഡണ്ടായി കമലാ ഹാരിസും ചുമതലയേറ്റു. കോവിഡ്ന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. 

രണ്ടാഴ്ച മുമ്പ് ഡോണാൾഡ് ട്രംപ് അനുകൂലികളിൽ  നിന്നുണ്ടായ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കുമെന്ന ഭീതിയിൽ അതീവ  സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. അധികാര മാറ്റത്തിന് കാത്തുനിൽക്കാതെ ട്രംപ് പ്രതിജ്ഞ ചടങ്ങിന് മുമ്പ് തന്നെ വെയ്റ്റ് ഹൗസിന്റെ പടികൾ ഇറങ്ങിയിരുന്നു. ഇത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യ സംഭവമാണ്. 

ചടങിൽ  മുൻ അമേരിക്കൻ പ്രസിഡൻറ് മാരായ ബറാക് ഒബാമ, ജോർജ്ജ് ഡബ്ല്യൂ ബുഷ്, ബിൽ ക്ലിന്റൺ, മുൻ പ്രഥമ വനിതകളായ മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റൺ  എന്നിവരും സന്നിഹിതരായിരുന്നു.

keyword:joe,biden,ameican,president