വാഷിംഗ്ടൺ: അമേരിക്കയുടെ അടുത്ത പ്രസിഡണ്ടായി ജോ ബൈഡനും, വൈസ് പ്രസിഡണ്ടായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10. 30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വലിയ സൈനികരുടെ കാവലിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പാർലമെൻറ് മന്ദിരത്തിന് സമീപം 25,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
കോവിഡ് മൂലം ജനക്കൂട്ടത്തെ ഒഴിവാക്കേണ്ടതിനാൽ ചടങ്ങുകൾ വീട്ടിലിരുന്ന് കാണാൻ ബൈഡൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിനില്ലെന്ന് അറിയിച്ചിട്ടുണ്ട്.
keyword:jo,biden,usa