ജനകീയ ഹോട്ടൽ 1000 ത്തിൽ തുറന്നത് 704 എണ്ണം മാത്രം.കാസറഗോഡ് :സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ തുറന്നത് 704 എണ്ണം മാത്രം.20 രൂപക്ക് ഊണ് ലഭ്യമാക്കുന്ന പദ്ധതിയാണിത്.ലക്ഷ്യമിട്ട പോലെ ഹോട്ടൽ തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രെട്ടറിയുടെ വീഴ്ചയായി കണ്ടു ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രെട്ടറിക്ക് നിർദേശം നൽകി.

വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല വികേന്ദ്രീകൃതാസൂത്രണ കോ ഓർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം  .keyword:janakeeya,hotel