ബംഗാളിൽ ഉവൈസി മോഡൽ പാർട്ടി.ന്യൂഡൽഹി :ബംഗാളിൽ തുടർഭരണം ലക്ഷ്യമിടുന്ന  മമതാ ബാനർജിക്ക് ഭീഷണിയായി പുതിയ പാർട്ടി.ആത്മീയ നേതാവ് അബ്ബാസ് സിദ്ധീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ എസ് എഫ് )എന്ന പുതിയ പാർട്ടി തനിക്കൊപ്പം എക്കാലവും ഉറച്ചു നിന്ന മുസ്ലിം വോട്ട് ഭിന്നിപ്പിക്കുമോ എന്ന് മമത ഭയപ്പെടുന്നു.

അസദുദ്ധീൻ ഉവൈസിയുടെ പാർട്ടിയായ എ ഐ എം ഐ എമ്മുമായി ചേർന്നാകും ഐ എസ്  എഫ് മത്സരിക്കുക.ഉവൈസിയുടെ പാർട്ടി മുസ്ലിം വോട്ട് ഭിന്നിപ്പിച്ചാണ് ബിഹാറിൽ ജെ ഡി യൂ ,ബി ജെ പി സഖ്യത്തിന്ന് ഭരണം കിട്ടാൻ സഹായകമായതെന്ന് ആരോപണമുണ്ട്.

അബ്ബാസിന്റെ പാർട്ടിയെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് സ്വാഗതം ചെയ്തുപാർട്ടി രൂപീകരിക്കുന്നത് ജനാധിപത്യ അവകാശമാണെന്നും പറഞ്ഞു.
keyword :isf,party